യൂനാന്‍ രാജാവും മന്ത്രിയും വൈദ്യനും
മുക്കുവന്‍ പറഞ്ഞു :
ഭുതമേ കേട്ടോളു ,പണ്ട് പണ്ട്,എണ്ണിയാല്‍ തീരാത്ത സംവതസരങള്‍ക്ക് അപ്പുറം,ഫാര്‍സ് എന്നൊരു രാജ്യത്ത് യൂനാന്‍ എന്നു പേരായ രാജാവുണ്ടായിരുന്നു.സബത്തും പ്രതാഭവും സേനാബലവും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു തരം കുഷ്ടരോഗം ബാദിച്ചു.പേരെടുത്ത ഭിശ്യഗ്യരണ്മാര്‍ അദ്ദേഹത്തെ ചികില്‍സിച്ചു.പക്ഷെ രോഗം മാറിയില്ല.അങ്ങനെയിരിക്കെ അയല്‍ നാട്ടില്‍ നിന്ന് ഒരു വൈദ്യന്‍ അവിടെ വന്നു. വൈദ്യന്റെ പേര് റയ്യാന്‍ വൈദ്യത്തില്‍ മാത്രമല്ല ജ്യോതിശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റയ്യാന്‍ നിപുണനായിരുന്നു.ഗ്രീക്ക്, പേര്‍സ്യന്‍ ലാറ്റിന്‍ സിറിയക് ഗ്രന്ഥങ്ങളില്‍ നിന്ന് എല്ലാത്തരം മരുന്നുകളുടെ ഗുണദോഷങ്ങളുടെ പ്രായോകവിധിയും അദ്ദേഹത്തിന് അറിയാമായിരുന്നു.റയ്യാന്‍ ഫാര്‍സ് രാജ്യത്ത് മൂന്ന് നാല് ദിവസങ്ങള്‍ക്കുളില്‍ രാജാവിന്റെ രോഗത്തെക്കുറിച്ച് കേട്ടറിഞ്ഞു .ചിക്ത്സകളൊന്നും ഫലിക്കുന്നില്ലന്നും മനസിലായി .
മുപ്പത് നാഴിക നേരം ഏകാഗ്രചിന്തയിലാണ്ടിരുന്ന വൈദ്യന്‍ പിറ്റെന്നു രാവിലെ സുര്യന്‍ ലോകത്തിനാകെ വെളിച്ചം പകര്‍ന്നു തുടങ്ങിയപ്പോള്‍ വിശിഷ്ട വസ്ത്രങ്ങള്‍ അണിഞ്ഞു രാജസന്നിധിയില്‍ എത്തി. യൂനാന്‍ രാജാവിനു സര്‍വ്വശ്യര്യങ്ങളും ആശംസിഛിട്ട് നിലം തൊട്ട് വണങ്ങി താന്‍ ആരാണെന്ന് അറിയിച്ചു ."തിരുമനസിന്റെ രോഗവിവരം ഞാന്‍ മനസിലാക്കി.വൈദ്യന്മ്മാര്‍ പരാജയപ്പെട്ടെന്നും കേട്ടു.മരുന്ന് കഴികാതെയും പുറത്ത് പുരട്ടാതെയും ഞാന്‍ അങ്ങയെ സുഖപെടുത്താം "
രാജാവ് അത്ഭുതം കൂറി "അതെങ്ങനെ ? നിങ്ങള്‍ പറയുന്നത് വാസ്തവമാണങ്കില്‍ നിങ്ങളെ എന്റെ ഉറ്റമിത്രമാക്കാം.നിങ്ങള്‍ക്കും നിങ്ങളുടെ സന്തതിപരബ്ബരകള്‍ക്കും സുഖമായി കഴിയാനുള്ള വക ഞാന്‍ സമ്മാനമ്മായി നല്‍കും,അള്ളാഹുവാണെ സത്യം."
"ഞാന്‍ വീണവാക്ക് പറയുന്നതല്ല " റയ്യാന്‍ പറഞ്ഞു:"ഒട്ടും വേദനയില്ലാതെ രോഗവിമുക്തനാക്കാന്‍ എനിക്ക് കഴിയും."
"അങ്ങനെയെങ്കില്‍,കഴിവുന്നതും,വേഗമാകട്ടെ.എപ്പോഴാണ് ചികിത്സ തുടങ്ങുന്നത് ? രാജാവ് ചോതിച്ചു."
" നാളെ തന്നെ "
റയ്യാന്‍ കൊട്ടാരത്തിനു പുറത്തുള്ള ഒരു വീട്ടിലിരുന്ന്‍ തന്റെ ഗ്രന്തങ്ങള്‍ നിരത്തിവച്ചു പരിശോധിച്ചു .അതില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ തയ്യാറാക്കി.ഒരു പന്താട്ടക്കോലുണ്ടാക്കി അതിനുളില്‍ മരന്നുകള്‍ നിറച്ചു.അത് പോലെ ഒരു പന്ത് ഉണ്ടാക്കി പിറ്റേന്ന് കൊട്ടാരത്തില്‍ ചെന്ന് രാജാവിന്റെ മുന്നില്‍ നിലംതൊട്ടു വണങ്ങി.രാജാവിനോട് കുതിരപുറത്തു കയറി മൈതാനത്തിലേക്ക് വരുവാന്‍ നിര്‍ദേശിച്ചു. രാജാവ് മന്ത്രിമാരാലും സാമദ്ധമ്മാരാലും അനുങതനായി അവിടെ ചെന്നു.അപ്പോള്‍ റയ്യാന്‍ പറഞ്ഞു "ഈ പന്താട്ടക്കോലുകൊണ്ട് അങ്ങു പന്ത് തട്ടണം .രണ്ടു കൈകളും ശരീരവും നല്ലത് പോലെ വിയര്‍കുന്നത് വരെ കളിക്കണം .വിയര്‍കുബോള്‍ ചികല്‍സ ഫലിച്ചു തുടങ്ങും .എന്നിട്ട് കൊട്ടാരത്തില്‍ ചെന്നു കുളിക്കുക രോഗം മാറും."
യൂനാന്‍ രാജാവ് പന്താട്ടക്കോല്‍ കയ്യില്‍ എടുത്തു.ഭടന്‍മ്മാര്‍ കുതിര പുറത്തിരുന്നു പന്ത്‌റിഞ്ഞു കൊടുത്തു.രാജാവ് വിയര്‍ക്കുവോളം പന്തിനു പിന്നാലെ പാഞ്ഞു .ശരീരം വിയര്‍ത്തപ്പോള്‍ വൈദ്യന്‍ നിര്‍ദേശിച്ചപ്പോലെ ചെന്ന് കുളി കഴിഞ്ഞു ഉറങ്ങി.ഉറങ്ങിയെഴുന്നേറ്റപ്പോള്‍ രോഗലക്ഷണങ്ങള്‍ അപ്പ്രത്യക്ഷമായിന്നു.
അടുത്ത ദിവസം വൈദ്യന്‍ കൊട്ടാരത്തില്‍ ചെന്ന് രാജാവിനെ പ്രണമിച്ചു.സന്തോഷം കൊണ്ട് മതിമറന്ന രാജാവ് റയ്യാനെ വാരിപുണര്‍ന്നു തന്റെ സമീപത്തിരുത്തി.വില പിടിച്ച സമ്മാനങ്ങള്‍ക്ക് പുറമേ രണ്ടായിരം ദിനാര്‍ സ്വര്‍ണനാണയങ്ങളും കൊടുത്താണ് വൈദ്യനെ യാത്രയാകിയത് .
മന്ത്രശാലയില്‍ വച്ച് രാജാവ് വൈദ്യനെ മുക്ത്തകണ്ഠം പുകഴ്ത്തി."ഉള്ളില്‍ മരുന്നു തരാതെ അയാളെന്റെ രോഗം ഭേതമാക്കി.അതിശയം തന്നെ ! അയാള്‍ക്ക് എന്ത് പ്രതിഫലം കൊടുത്താലും അതികമാക്കില്ല ".
അടുത്ത ദിവസം രാജാവ് റയ്യാനെ സഭയിലേക്ക് വിളിപ്പിച്ചു.മന്ത്രിമാരും സമാന്തമാരും പൌരപ്രമുഖരും നിറഞ്ഞ സദസില്‍ വൈദ്യനെ പുകഴ്ത്തുകയും തന്നോടൊപ്പമിരുത്തി ഊട്ടുകയും ചെയ്തിട്ട് നിരവധി സമ്മാനങ്ങളും ആയിരം ദിനാറും കൊടുത്തു.
യൂനാന്‍ രാജാവിന്റെ മന്ത്രിമാരില്‍ എപ്പോഴും ദുര്‍മുഖവുമായി നടക്കുന്ന ഒരു മന്ത്രി ഉണ്ടായിരുന്നു.രാജാവും വൈദ്യനും തമ്മിലുള്ള അടുപ്പം അയാള്‍ക്ക് ഇഷ്ടപെട്ടില്ല "അസൂയ ഇല്ലാത്ത മനുഷ്യരില്ല ശക്തന്‍ അത് പുറത്ത് കാണിക്കും,ദുര്‍ബലന്‍ അത് ഒളിച്ചുവയ്കും"എന്നാണല്ലോ പ്രമാണം .അസൂയക്കാരനായ മന്ത്രി രാജാവിനെ സമീപിച്ചു താണുവണങ്ങിയിട്ട് പറഞ്ഞു."ഉദാരശീലനായ രാജാവേ,അനര്‍ഹരായ്യാവര്‍ക്കുപോലും സമ്മാനങ്ങള്‍ കോരിഛൊരിയുന്ന അങ്ങയോടു ഈയുള്ളവന് ഒരു നിര്ദേശമുണ്ട്.അത് ഉണര്‍ത്തിച്ചില്ലെങ്കില്‍ അടിയന്റെ ഭാഗത്തു നിന്നുള്ള പിഴവായിത്തീരും."
അബരന്നുപോയ രാജാവ് കൂടുതല്‍ വിശദമാക്കാന്‍ പറഞ്ഞു "മഹാനായ രാജാവേ,അങ്ങ് ഒരു ശത്രുവിനു പാരിതോഷികങ്ങള്‍ നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു.അതിരു കടന്ന സ്വാതത്ര്യം അനുവതിക്കുന്നു..അടിയന് ആശങ്ക തോന്നുന്നു പ്രഭോ ."
രാജാവു വല്ലാതെ പരിഭ്രമിച്ചു :"ആരെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത് ?ആരാണെന്റെ ശത്രു ?
"പ്രഭോ ഷമിക്കണം .റയ്യാന്‍ എന്ന വൈദ്യന്റെ കാര്യമാണ് അടിയന്‍ സൂചിപിച്ചത്."
രാജാവിന് കോപം വന്നു ."റയ്യാന്‍ എന്റെ സ്നേഹിതനാണ് .ഈ ഭുമിയില്‍ മറ്റാര്‍ക്കും കഴിയാത്തവിധം മരുന്നു നിറച്ച പന്ത് കൊണ്ട് അയാളെന്റെ രോഗം മാറ്റി.ഇന്ന് ഈ ലോകത്തിന്റെ കോണില്‍ ഇതു പോലത്തൊരു വൈദ്യനുണ്ടോ ?അയാളെ കുറിച്ചു നുണ പറയാന്‍ നിങല്‍ക്കെങ്ങനെ ദൈര്യം വന്നു ? ഇന്ന് മുതല്‍ മാസം തോറും ആയിരം ദിനാര്‍ വീതം അടുത്തുണ്‍ നല്കാന്‍ നാം കല്പിക്കുന്നു.എന്റെ രാജ്യത്തിന്റെ പാതി അയാള്‍ക്ക് കൊടുത്താലും അധികമാകില്ല.തനിക്ക് അസൂയയാണ്,സംശയമില്ല.സിധ്ബാദ് എന്നൊരു രാജാവിന്റെ കഥ കേട്ടിട്ടില്ലേ ? ആ ഗതി എനിക്കും വരണമെന്നാണോ ?
ഈ ഘട്ടത്തില്‍ നേരം പുലരുകയും ഷഹറാസാദ് മൌനമവലംബിച്ച്ചു.
"ചേച്ചി കഥ പറയുബോള്‍ കേട്ടിരിക്കാന്‍ എന്ത് രസം"! ധുനിയസാദ് പ്രകീര്‍ത്തിച്ചു .
"ഓ ഇതിലെന്തിരിക്കുന്നു!"ഷഹറാസാദ് പറഞ്ഞു .
"നാളെ ഞാന്‍ ജീവനോടെയിരിക്കണമെന്നാണ് രാജാവുതിരുമനസ് തീരുമാനിക്കുന്നതെന്കില്‍ പരയാനുദ്ധെശിക്കുന്ന കഥയാണ് കഥ."
അത് കേട്ട ഷഹരിയാറുടെ ആത്മഗതം:"അള്ളാഹുവണെ,ഈ കഥയുടെ ബാക്കി ഭാഗം കൂടി കേട്ടിട്ടേ ഇവളെ വധിക്കുന്ന കാര്യം എനിക്ക് ആലോചിക്കാന്‍ പറ്റു."
വെയില്‍ മൂക്കുന്നത് വരെ ഇരുവരും ശയ്യാതലത്തില്‍ മെയ്യോടുമെയ്യ്‌രുമിക്കിടന്നു.മന്ത്രശാലയില്‍ ജനങ്ങള്‍ നിറഞ്ഞപ്പോള്‍ രാജാവ് അങ്ങോട്ടു പോയി.ചിലര്‍ക്ക് അധികാരങ്ങള്‍ പുതിയതായി നല്‍കുകയും,ചിലരുടെ അധികാരങ്ങള്‍ തിരിഛെടുക്കുകയും ചെയ്തു.സന്ദ്യക്ക് പതിവുപോലെ രാജാവ് മന്ത്രിപുത്രിയായ ഷഹറാസാദിന്റെ സമീപമണിജ്ഞു.
അന്ന് രാത്രി ഷഹറാസാദ് പറഞ്ഞു ----
തിരുമനസ്സേ, യൂനാന്‍ രാജാവു മന്ത്രിയോട് ഇപ്രകാരം പറഞ്ഞു."അതി സമര്‍ത്ഥനായ വൈദ്യന്റെ പേരില്‍ തനിക്കുള്ള അസൂയ കൊണ്ടാണ് താന്‍ എങ്ങനെയൊക്കെ ജല്പിക്കുന്നത്,വൈദ്യനെ കൊന്നിട്ട് ഞാന്‍ പിന്നീട് പശ്ച്ചാതപികണമേന്നായിരിക്കും തന്റെ ആഗ്രഹം .സിധ്ബാദ് പ്രാപിടിയനെ കൊന്നിട്ട് പശ്ചാത്തപിച്ചപോലെ.'
"എന്താണ് ആ കഥ തിരുമനസെ ?"മന്ത്രി ചോതിച്ചു.
യൂനാന്‍ രാജാവു കഥ പറഞ്ഞു തുടങ്ങി.......
Subscribe to:
Post Comments (Atom)

2 comments:
യൂനാന്‍ രാജാവ് പന്താട്ടക്കോല്‍ കയ്യില്‍ എടുത്തു.ഭടന്‍മ്മാര്‍ കുതിര പുറത്തിരുന്നു പന്ത്‌റിഞ്ഞു കൊടുത്തു.രാജാവ് വിയര്‍ക്കുവോളം പന്തിനു പിന്നാലെ പാഞ്ഞു .ശരീരം വിയര്‍ത്തപ്പോള്‍ വൈദ്യന്‍ നിര്‍ദേശിച്ചപ്പോലെ ചെന്ന് കുളി കഴിഞ്ഞു ഉറങ്ങി.ഉറങ്ങിയെഴുന്നേറ്റപ്പോള്‍ രോഗലക്ഷണങ്ങള്‍ അപ്പ്രത്യക്ഷമായിന്നു
Saw this blog only now. Will try to read through.
If possible, read my blog also. Thanks.
Post a Comment